കാസര്‍കോട് (www.evisionnews.co): കോവളം പാര്‍വതീപുത്തനാര്‍ മുതല്‍ കാസര്‍കോട് ബേക്കല്‍ വരെയുള്ള ജലപാതയുടെ 555 കിലോമീറ്റര്‍ ദൂരത്തില്‍ ബോട്ട് സര്‍വീസ്. 'പശ്ചിമഘട്ടതീര കനാല്‍' എന്ന പേരില്‍ അറിയപ്പെടുന്ന കോവളം- ബേക്കല്‍ ജലപാത ഈ വര്‍ഷം നടപ്പിലാകുമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള കമ്പനിയായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ജര്‍മനിയില്‍നിന്ന് വാങ്ങുന്ന സോളാര്‍ ബോട്ടുകളാണ് ജലപാതയിലൂടെ സര്‍വീസ് നടത്തുക. നദികളുടെയും ആറുകളുടെയും കുറുകെ ജലോപരിതലത്തില്‍നിന്ന് അഞ്ചുമീറ്റര്‍ ഉയരത്തിലാവും പാലങ്ങള്‍ നിര്‍മിക്കുക. രണ്ടര മീറ്റര്‍ ഉയരമുള്ള സോളാര്‍ ബോട്ടുകളാവും സര്‍വീസ് നടത്തുക.
ഇതിനു മുന്നോടിയായി കോവളം-ബേക്കല്‍ ജലപാത കടന്നുപോകുന്ന നദികളുടെയും ആറുകളുടെയും ഇരുവശത്തും നിലവിലുള്ള വീതി നിലനിര്‍ത്തിയും തടസ്സമില്ലാതെ ബോട്ട് സര്‍വീസ് നടത്തുന്നതിന് ആഴംകൂട്ടല്‍ നടത്തിയുമാണ് പദ്ധതി നടപ്പിലാക്കുക.
Post a Comment
0 Comments