Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ കുറിച്ച് കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; സി.പി.എമ്മില്‍ പ്രതിഷേധം

കേരളം (www.evisionnews.co): വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും വെട്ടി കൊലപ്പെടുത്തിയ തിരുവോണനാളില്‍ അതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും നടത്താതെ പായസത്തിന്റെ മധുരത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കെ.ടി ജലീലിനെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. തിരുവോണനാളില്‍ മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ പ്രകീര്‍ത്തിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. 'തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ', അദ്ദേഹത്തിന്റെ ചോദ്യം.''അതെ''എന്ന എന്റെ മറുപടി. സ്‌നേഹമസൃണമായ ക്ഷേമ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ''പായസം കൊടുത്തയക്കുന്നുണ്ട്''. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.'' എന്ന് തുടങ്ങുന്നതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് സിപിഎം നേതൃത്വത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ട ദിവസം അതിനെക്കുറിച്ച് ഒരു വാക്കും പറയാതെ പായസം വിളമ്പിയത് ആഘോഷിക്കുകയാണ് ജലീല്‍ എന്നാണ് വിമര്‍ശനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad