കേരളം (www.evisionnews.co): ഡിസംബറില്‍ സമ്പൂര്‍ണമായി സര്‍വീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. 100 ട്രയിനുകള്‍ കൂടി ഉടന്‍ പുന:സ്ഥാപിക്കും. നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്.
യാത്രാ സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ചുവട് വെയ്ക്കുകയാണ് റെയില്‍വേ. ഉന്നതതല സമിതി ഇക്കാര്യത്തില്‍ ധാരണയിലെത്തി. സാമൂഹിക അകലവും മറ്റ് നിബന്ധനകളും പാലിച്ചു കൊണ്ട് സര്‍വീസ് പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക ചാര്‍ജ് തുടരാനായുള്ള അനുവാദവും റെയില്‍വേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാര്‍ച്ച് വരെ പ്രത്യേക നിരക്കില്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ താത്പര്യം.
സാധാരണ നിലയിലേയ്ക്ക് സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഉടന്‍ 100 ട്രയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രയിനുകളും പുനഃസ്ഥാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെ കൈമാറി. സുരക്ഷിതമായ സര്‍വീസിന് റെയില്‍വേ പര്യാപ്തമാണ് എന്നതാണ് കത്തിലെ പ്രധാന അവകാശവാദം.
Post a Comment
0 Comments