Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം താലൂക്കിനോടുള്ള സര്‍ക്കാര്‍ അവഗണന: നൂറു കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി



മഞ്ചേശ്വരം (www.evisionnews.co): യുഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വന്ന മഞ്ചേശ്വരം താലൂക്ക് അതിന്റ സ്വന്തമായ കെട്ടിട നിര്‍മാണമോ അനുബന്ധ സ്ഥാപനങ്ങളോ ജീവനക്കാരെയോ നല്‍കാതെ ഇടത് സര്‍ക്കാര്‍ അവഗണിക്കുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ് പറഞ്ഞു. താലൂക്ക്് ആശുപത്രി പോലും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതല്ലാതെ ആവശ്യമായ കെട്ടിടം, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങി സ്ഥാപനത്തിന് ആവശ്യമായ ഒന്നും തന്നെ സര്‍ക്കാര്‍ നല്‍കിയില്ല എന്നത് മണ്ഡലത്തിലെ പാവങ്ങളെ പ്രയാസത്തിലാകിയിരിക്കുകയാണ്.
നിയോജക മണ്ഡലത്തിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പാരവെയ്ക്കുന്ന പ്രവണതയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇതിനെതിരെ അതിശക്തമായ സമര പരിപാടികള്‍ക്ക് മുസ് ലിം ലീഗ് നേതൃത്വം നല്‍കുമെന്നും എം അബ്ലാസ് കൂട്ടി ചേര്‍ത്തു ഇത് സംബന്ധിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രിതിഷേധ കൂട്ടായ്മയുടെ മണ്ഡലം തല ഉത്ഘാടനം ബംബ്രാണയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സെക്രട്ടറി എകെ ആരിഫ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രിസിഡണ്ട് എംപി ഖാലിദ് സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ റേഡോ, മുഹമ്മദ് മൊഗര്‍, ബി മുഹമ്മദ് ഖിള്രിയ, ബാപ്പു കുട്ടി ഹാജി, മൂസ ഡിടുമ, യൂസുഫ് ഗുദ്ര്‍, മൂസ ദിഡ്മ, ബിഎം അബ്ദുല്ല ചാച്ച, ഇര്‍ഫാന്‍, മൂസ, മുഹമ്മദ് പൊയക്കര സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad