കേരളം (www.evisionnews.co): മന്ത്രി കെ.ടി ജലീലിനെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടരും. കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ജലീല്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നാണ് ഇപ്പോള്‍ ഇ.ഡി അറിയിച്ചിരിക്കുന്നത്. ഇ.ഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെയും എല്‍ഡിഎഫ് പക്ഷത്തിന്റെയും വാദം ഇതോടെ പൊളിയുകയാണ്. വീണ്ടും ചോദ്യം ചെയ്യുന്നതോടെ മൂന്നാമത്തെ തവണയാകും ജലീല്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരിക. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചവരെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ജലീലിനെ ചോദ്യം ചെയ്തിരുന്നു.
Post a Comment
0 Comments