ദേശീയം (www.evisionnews.co): ഇന്ത്യയില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സീന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നല്‍കി. മനുഷ്യപരീക്ഷണത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവച്ചുള്ള ഉത്തരവും ഡിസിജിഐ റദ്ദാക്കി.
ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിജിഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്. പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിര്‍ദേശം. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments