കാസര്‍കോട് (www.evisionnews.co): ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഇതേതുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്‍്‌റ് അനസ് എതിര്‍ത്തോട് അധ്യക്ഷതവഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതംപറഞ്ഞു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ആബിദ് ആറങ്ങാടി, അസ്ഹറുദ്ദീന്‍ മണിയനോടി, സിദ്ദീഖ് മഞ്ചേശ്വരം, ഷാനിഫ് നെല്ലിക്കട്ട, സഹദ് അങ്കടിമുഗര്, ഷാനവാസ് മാര്‍പ്പനടുക്ക നേതൃത്വം നല്‍കി.
Post a Comment
0 Comments