ദേശീയം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസ് ലോക് സഭയില്‍. പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് കേന്ദ്ര ധന മന്ത്രാലയം. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും ധനമന്ത്രാലയം ലോക്സഭയെ അറിയിച്ചു. എംപിമാരായ ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം കേന്ദ്ര ധന സഹമന്ത്രി അനുരാഗ് സിംഗ് ടാക്കൂറാണ് മറുപടി നല്‍കിയത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണമുണ്ടെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷമാണ് ബാഗ് തുറന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരുകയാണ്. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും, എന്നാലത് അന്വേഷണത്തെ ബാധിക്കില്ലെന്നും ധന സഹമന്ത്രി ലോക്സഭയെ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നയതന്ത്ര ബാഗ് അല്ലെന്നായിരുന്നു വി. മുരളീധരന്റെ നിലപാട്. എന്നാല്‍, ആ വാദമാണ് ധനമന്ത്രാലയം തിരുത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ 49.5 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം പിടിച്ചുവെന്നും 200 പേര്‍ക്കെതിരെ കേസെടുത്തെന്നും ധനമന്ത്രാലയം അറിയിച്ചു.

Post a Comment
0 Comments