Type Here to Get Search Results !

Bottom Ad

കാസർകോട്ടെ സ്വര്‍ണ്ണ വ്യാപാരത്തിന്റെ രാജാവ്, ഹനീഫ് ഗോള്‍ഡ് കിംഗ്

Ebiz-100-icons-of-kerala-haneef-goldking-uppala-haneef-gold-kasaragod
Ebiz-100-icons-of-kerala-haneef-goldking-uppala-haneef-gold-kasaragod
Ebiz-100-icons-of-kerala-haneef-goldking-uppala-haneef-gold-kasaragod
Ebiz-100-icons-of-kerala-haneef-goldking-uppala-haneef-gold-kasaragod
(ebiz.evisionnews.co) ഉപ്പള റെയില്‍വേ സ്റ്റേഷനു സമീപം പീടിക നടത്തിയിരുന്ന കുഞ്ഞഹമ്മദിന്റെയും മറിയുമ്മയുടെയും മകനായ മുഹമ്മദ് ഹനീഫ ഉത്തരകേരളത്തിലെ സ്വര്‍ണ്ണ വ്യാപാര ഭൂപടത്തില്‍ സ്വര്‍ണ്ണത്തിളക്കവുമായി വിജയക്കുതിപ്പ് തുടരുന്നത്. നിരന്തരമായ അധ്വാനത്തിലൂടെ വ്യാപാരരംഗത്ത് തുടരുന്ന കര്‍മ്മകുശലതെയും കൈത്തഴക്കവും കൊണ്ട് ഈ രംഗത്തെ ശ്രദ്ധേയമായ സ്ഥാനം നേടിയടുത്തതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മുഹമ്മദ് ഹനീഫ.

പാരമ്പര്യമായി ഹനീഫയ്ക്ക് കൈമുതലായിരുന്നത് വ്യാപാരത്തിലെ സത്യസന്ധതയും ദൈവ വിശ്വാസവുമാണ് . ഇല്ലായ്മകളുടെ ഇന്നലെകള്‍ക്ക് നല്ല കാലത്തിന്റെ നിറവേകാനുള്ള ദൗത്യം ആദ്യം ഏറ്റടുത്തത് ജേഷ്ഠ സഹോദരനായ അബ്ദുല്ലയാണെന്ന് ഹനീഫ വിനയത്തോടെ സ്മരിക്കുന്നു. ഗള്‍ഫിലെ ജോലിയുടെ വരുമാനത്തിന്റെ സഹായത്താല്‍ ഹനീഫ ഉള്‍പ്പെടെ ഏഴ് സഹോദരങ്ങളുടെയും ജീവിതം കരുപ്പിടിപ്പിക്കാന്‍ അബ്ദുള്ളയ്ക്ക് സാധിച്ചു. ദാരിദ്രം കൂടെപ്പിറപ്പായ ബാല്യത്തിന്റെ കഷ്ട്ടതകള്‍ക്ക് ഒടുവില്‍ വിരാമമായി. മറ്റൊരു സഹോദരന്‍ ഷാഹുല്‍ ഹമീദിന്റെ പിന്തുണയും ഹനീഫക്ക് കരുത്തായുണ്ട്.

പിതാവിന്റെ വിയോഗ ശേഷം പീടികയുടെ ചുമതല ഏറ്റടുത്ത ഹനീഫ പിന്നീട് വിവിധ ബിസിനസ്സുകള്‍ ചെയ്തു . ഏറ്റവും ഒടുവിലാണ് സ്വര്‍ണ്ണ വ്യാപാരത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്. 1996 ല്‍ മംഗലാപുരത്ത് ജ്വല്ലറി മാനേജറായി രംഗ പ്രവേശം ചെയ്താണ് തുടക്കം.

വ്യാപാരവും വിപണിയും നന്നായി മനസിലാക്കിയതിന് ശേഷം 2002 ല്‍ ഉപ്പളയില്‍ അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ ഗോള്‍സ് കിംഗ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചു. അധികം വൈകാതെ കര്‍ണാടകയിലെ മുഡിപ്പു, കുമ്പള, ഹൊസംഗടി, എന്നിവിടങ്ങളിലും ഗോള്‍ഡ് കിംഗിന് ഷോറൂമുകള്‍ യാഥാര്‍ഥ്യമായി. ഉപ്പളയിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റനുള്ള ഒരുക്കങ്ങൾ നടക്കുന്നു

പടിപടിയായുള്ള വളര്‍ച്ചയുടെ പിന്നില്‍ ഹനീഫയ്ക്ക് ഒരു രഹസ്യമേയുള്ളു; അധ്വാനം മാത്രം, സ്വന്തം അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ബിസിനസ്സിലെ നേട്ടമെന്ന് അദ്ദേഹം പറയുമ്പോള്‍ ആ വാക്കുകളില്‍ വിനയത്തിന്റെ സ്പര്‍ശവും കലര്‍ന്നിരിക്കുന്നു. കുടുംബത്തിലെ പുതിയ തലമുറയില്‍പെട്ട പലരും ബിസിനസ്സില്‍ മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ട്. ആഹ്ലാദകരമായ വര്‍ത്തമാനത്തിലും ഉള്ളിന്റെയുള്ളില്‍ ഒരു നൊമ്പരം ബാക്കി. മക്കളുടെയെല്ലാം നന്മ ആഗ്രഹിച്ച പിതാവ് ഇന്നത്തെ തന്റെയും കുടുംബാങ്ങളുടെയും നല്ല കാലത്തില്‍ കൂടെയില്ലല്ലോ എന്ന സങ്കടം. കാണാമറയത്തിരുന്ന് അദ്ദേഹം അനുഗ്രഹത്തിന്റെ കരുണ ചൊരിയുന്നുവെന്ന് ഹനീഫ വിശ്വസിക്കുന്നു. ഉപ്പള ഹിദായത്ത് നഗര്‍ ഡ്രീംസ് അല്‍ ഇഹ്‌സാനില്‍ ഹനീഫയ്ക്ക് ഭാര്യകുമ്പളയിലെ താജ് ഹോട്ടല്‍ ഉടമ എന്‍. അബ്ദുല്ല- സുലൈഖ ദമ്പതികളുടെ മകള്‍ ഫാതിമത്ത് സാഹിദയും മക്കളായ അഹമ്മദ് ഷിനാഫ്, സുലൈഖ സന, മുഹമ്മദ് അമീന്‍,ഹലാ ഫാത്തിമ
എന്നിവരും പകരുന്ന പ്രോത്സാഹനവും വിജയത്തിന്റെ ഘടകങ്ങളാണ്.

പരേതനായ കാസര്‍കോട് സുല്‍ത്താന്‍ ജുവലറിയുടെ മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞഹമ്മദ് ഹാജിയെ ആണ് വ്യാപാരത്തില്‍ ഹനീഫ ഗുരു തുല്ല്യനായി കാണുന്നത്. എ കെ ജി എസ് എം എ കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, ഉപ്പള യുണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഹനീഫ വഹിക്കുന്നു. കേരളത്തില്‍ ത്യശൂരില്‍ നിന്നാണ് ആഭരണങ്ങള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത് ഏറ്റവും പുതിയ മോഡലുകളുടെ ഡിസൈനുകള്‍ക്ക് ഹനീഫ തന്നെ രൂപം നല്‍കും.ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈനര്‍ ആഭരണങ്ങളും ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് കിംഗില്‍ ഒരുക്കിയിട്ടുണ്ട്. ഒറിജിനല്‍ കൊല്‍ക്കത്ത ഡിസൈന്‍ ആഭരണങ്ങളാണ് ഗോള്‍ഡ് കിംഗില്‍ കൂടുതലും ഉള്ളത്. കേരളത്തില്‍ കൊല്‍ക്കത്ത ആഭരണങ്ങള്‍ പണിയുന്നുവെങ്കിലും യഥാര്‍ത്ഥ ഡിസൈനോട് അവയ്ക്ക് കിട പിടിക്കാനാവില്ല. ഉപഭോല്‍താക്കള്‍ക്ക് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി തിരിച്ചറിയാനായി കാരറ്റ് അനലൈസര്‍ സംവിധാനം സുസജ്ജമാക്കിയത് ഗോള്‍ഡ് കിംഗ് ആണെന്ന് ഹനീഫ അവകാശപ്പെട്ടു. സ്വര്‍ണ്ണ വ്യാപാരം മുന്‍കാലങ്ങളിലേതുപോലെ അത്ര ലാഭകരമല്ലന്ന് ഹനീഫ വ്യക്തമാക്കി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ധനവും സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും വ്യാപാരമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ അനാരോഗ്യകരമായ
മല്‍സരങ്ങളും വ്യാപാര മേഖലയ്ക്ക് ദോഷകരമാണ്.മത്സരം നിറഞ്ഞ ചാഞ്ചാട്ട കച്ചവടത്തില്‍ കുറഞ്ഞ പണിക്കൂലി ആഭരണങ്ങള്‍ തേടി ഉപഭോക്താക്കള്‍. തൂക്കം കുറച്ച് പണിയുന്ന ആഭരങ്ങളാണ് കേരളത്തില്‍ കൂടുതലെന്നും ഈ നിലയില്‍ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും അടക്കമുള്ള കിട മത്സരം നടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളോടുള്ള ഭ്രമം കുറയുമെന്നും ഹനീഫ ഓര്‍മ്മിപ്പിച്ചു. കോവിഡ് കാല പ്രതിസന്ധിയും കച്ചവടത്തെ പ്രതീകൂലമായി ബാധിച്ചു
 
ജെം ആന്‍ഡ് ജുവല്ലറി എക്‌സ്ബിഷനുകളിലെ നിത്യ സന്ദര്‍ശകനാണ് ഹനീഫ. കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ എക്‌സിബിഷനുകള്‍ കാണാന്‍ സമയം കണ്ടെത്താറുണ്ട്. .നിലവിലുള്ള ഷോറൂമുകള്‍ നവീകരിച്ച് ബിസിനസ് വിപുലമാക്കാനും ലക്ഷ്യമിടുന്നു .ദൈവ വിശ്വാസിയായ ഹനീഫ 8 വർഷം മുമ്പ് ഭാര്യയുടെയും ഉമ്മയുടെയും കൂടെ ഹജിന് പോയത്. 

അതിന് ശേഷം എല്ലാ വർഷം റംസാൻ അവസാനം ഉംറ നിർവഹിക്കാൻ പോകുമായിരുന്നു കോവിഡ് കാരണം ഉംറ മുടങ്ങിയ സങ്കടത്തിലാണ് ഹനീഫ് . എല്ലാ വർഷവും റംസാനിൽ ഉംറക് പോകുമ്പോൾ ആത്മ സുഹൃത്തുക്കളായ സിറ്റി ഗോൾഡ്‌ കരീം കലങ്കടി മുഹമ്മദ് കുഞ്ഞി എന്നിവരാണ് കൂട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഹനീഫ വ്യാപൃതനാണ്.മുസ്ലിം റിലീഫ് ഫണ്ട് എന്ന പ്രസ്ഥാനത്തിലൂടെ എല്ലാ വര്‍ഷവും നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യ സഹായം നല്‍കുന്നു ഈ പദ്ധതിയില്‍ ഹനീഫയ്ക്ക് കൂട്ടായി നാലു ജുവലറി ഉടമകളുമുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിഹിതം മാറ്റിവയ്ക്കാനും ഹനീഫ വിസ്മരിക്കാറില്ല. ഉപ്പളയിൽ റിലീഫ് കമ്മറ്റി എന്ന പേരിൽ 4 ജ്വല്ലറികളുടെ സാഹായത്തോടെ സമൂഹ വിവാഹം നടത്തിയിരുന്നു കർണ്ണാടക മുടിപ്പുവിലും മംഗലാപുരം ബാംഗ്ലൂര്‍ റോഡില്‍ ബിസി റോഡിൽ പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിന്റെ കീഴില്‍ എല്ലാ വര്‍ഷവും സമുഹ വിവാഹ നടന്ന് വരുന്നു. കര്‍ണ്ണാടക ദര്‍ളക്കട്ട മുഡിപ്പു എന്ന സ്ഥലത്ത് ഒരു കമ്മറ്റിയുടെ കിഴില്‍ മൂന്നു വര്‍ഷമായി സമൂഹ വിവാഹം നടത്തി വരുന്നു. അഞ്ചുപവന്‍ സ്വര്‍ണ്ണഭരണവും ചെലവുമാണ് നല്‍കുന്നത്. ബണ്ട്വാളില്‍ അഞ്ചു വര്‍ഷമായും കാരുണ്യപ്രവര്‍ത്തനം നടത്തിവരുന്നു. സ്‌കൂളുകളില്‍ പഠനോപരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവുമൊക്കെ നല്‍കുന്ന പതിവും ഹനീഫ തുടരുന്നുണ്ട്.

കോവിഡ് കാലത്ത് ഹനീഫ് നടത്തിയ പ്രവർത്തനം മാതൃകപരമാണ് ഉക്കിനടുക്ക മെഡിക്കൽ കോളേജിലെയും ഗോവിന്ദപൈ കോളേജിലെയും പരവനടുക്കം കോവിഡ് സെന്ററിലെയും കോവിഡ് രോഗികൾക്ക് ഭക്ഷണ കിറ്റുകളും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളും എർപ്പെടുത്തി. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ ഇദേഹം ട്രസ്റ്റ് ന് കീഴിലും നിരവധി കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

Keywords: Ebiz-100-icons-of-kerala-haneef-goldking-uppala-haneef-gold-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad