കേരളം (www.evisionnews.co): ജലീലിനെ മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ തുടര്‍ നടപടികളില്‍ സിപിഎമ്മിന് ആശങ്ക. ജലീലിനെ വീണ്ടും ചോദ്യം ചെയ്താല്‍ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന ആലോചനയാണ് പാര്‍ട്ടിതലത്തില്‍ നടക്കുന്നത്.
മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കും പിന്നാലെ മുഖ്യമന്ത്രി നേരിട്ടറിങ്ങിയാണ് ജലീലിന് പ്രതിരോധം തീര്‍ക്കുന്നത്. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയതന്ത്രമായിട്ട് കണ്ടാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും അത് തള്ളിക്കളയുന്നത്. എന്നാല്‍ ഇനിയും പ്രതിസന്ധികള്‍ പാര്‍ട്ടിയും സര്‍ക്കാരും മുന്നില്‍ കാണുന്നുണ്ട്. ഇഡിക്ക് പിന്നാലെ എന്‍ഐഎയും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ് സിപിഎം കാണുന്നത്.
അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ നടത്തുവെന്ന് ആരോപണം സിപിഎം ഉന്നയിച്ചതും ഇത് മുന്നില്‍ കണ്ട് തന്നെയാണ്. സ്വര്‍ണ്ണം കടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്താത്തതും നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയും എല്ലാം തിരിച്ചടിക്കാനുള്ള ആയുധമായിട്ട് വരും ദിവസങ്ങളിലും സിപിഎം ഉപയോഗിക്കും.
Post a Comment
0 Comments