കാസര്‍കോട് (www.evisionnews.co): ചളിയങ്കോട് കടവില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലഹരി മാഫിയകളുടെ വിഹാര കേന്ദ്രമായി മാറി. പൊതു സ്ഥലങ്ങളിലും മണല്‍ക്കടവുകളിലും ലഹരി ഉപയോഗിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിയും കൊലവിളിയും നടത്തുകയാണ് ഈ സംഘം. പുറത്തുനിന്ന് കാറുകളിലും മറ്റു വാഹനങ്ങളിലും വരുന്ന ലഹരി മാഫിയക്കള്‍ക്ക് നാട്ടിലെ ചില ലഹരി അടിമകളായ യുവാക്കളാണ് ഒത്താശ ചെയ്യുന്നത്. നാട്ടുക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കരെയും നേരെ ചീത്ത വിളിയും മര്‍ദ്ദനവും പതിവായ സഹാചര്യത്തില്‍ പൊലിസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Post a Comment
0 Comments