Type Here to Get Search Results !

Bottom Ad

വ്യാഴാഴ്ച കാസര്‍കോട് രണ്ട് കോവിഡ് മരണം: മരണസംഖ്യ 72 ആയി


കാസര്‍കോട് (www.evisionnews.co): വ്യാഴാഴ്ച കാസര്‍കോട് രണ്ട് കോവിഡ് മരണം. കാസര്‍കോട് കൊറക്കോട് സ്വദേശി അന്തച്ചയുടെ ഭാര്യ ആമിന (69), പടന്ന തെക്കേപ്പുറം സ്വദേശി ടികെപി ബഷീര്‍ (62) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.

ശ്വാസതടസത്തെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ആമിനയെ തളങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് കളനാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെന്നാണ് മരണം സംഭവിച്ചത്. മയ്യിത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മക്കള്‍: മുഹമ്മദാലി, റംല, ഹബീബ് റഹ്മാന്‍ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), സാജു നവാസ്, നസീറ. സഹോദരങ്ങള്‍: അയ്യൂബ് (ഇസത്ത് നഗര്‍ സെക്കന്റ് സ്ട്രീറ്റ്), പരേതനായ യൂസഫ് (ഐടി റോഡ്).

പടന്ന തെക്കെപ്പുറത്തെ ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ഭാര്യ: പി സി ഉമ്മുല്‍ കുല്‍സു. മക്കള്‍: ഷമീമ, അമീന, ജമീല, അബ്ദുള്‍ഖാദര്‍. മരുമക്കള്‍: ടികെപി അന്‍വര്‍ സാദത്ത്, പികെ സാജിദ്, മിദ്ലാജ് കോട്ടപ്പുറം. സഹോദരങ്ങള്‍: ജമീല, മറിയുമ്മ, കുഞ്ഞിപാത്തു.



Post a Comment

0 Comments

Top Post Ad

Below Post Ad