കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും കോര്‍ഡിനേറ്റര്‍മാരുടെയും യോഗം കുറ്റപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഗവ: മെഡിക്കല്‍ കോളജില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറായങ്കിലും പ്രഖ്യാപിക്കപ്പെട്ട ജീവനക്കാരുടെ തസ്തികകളില്‍ 40ശതമാനം
പോലും ജീവനക്കാരെ നിയമിച്ചില്ല.
കൊറോണ ബാധിതരെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജില്‍ സര്‍വസന്നാഹങ്ങളും ഒരുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ യാതൊരു വിധ സൗകര്യങ്ങളും ഒരുക്കിയില്ലായെന്ന് മാത്രമല്ല, നിയമിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ കൂടി പിന്‍വലിച്ചിരിക്കുന്നു. അതിനിടയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയും കാസര്‍കോട് ജനറല്‍ ആശുപത്രിയേയും കോവിഡ് ആശുപത്രിയാക്കാന്‍ അധികൃതര്‍ അണിയറയില്‍ ശ്രമം ആരംഭിച്ചിരിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ടാറ്റ കോടികള്‍ ചെലവിട്ട് ചട്ടഞ്ചാലില്‍ സ്ഥാപിച്ച കോവിഡ് ആശുപത്രി സര്‍ക്കാറിന് കൈമാറിയിട്ടും പ്രവര്‍ത്തനംആരംഭിക്കാന്‍ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. ജില്ലയില്‍ കോവിഡ് ബാധിതര്‍ വര്‍ധിച്ചുവരുകയും മരണസംഖ്യ കൂടുകയും ചെയ്തിട്ടും ടാറ്റസൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും തയാറായിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും കടുത്ത അവഗണനയുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. എംസി ഖമറുദ്ധീന്‍ എംഎല്‍എ., എന്‍.എ. നെല്ലിക്കുന്ന്എം.എല്‍.എ., വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ്കുഞ്ഞി, വി.പി.അബ്ദുല്‍ഖാദര്‍, വി.കെ. ബാവ, മൂസ ബി. ചെര്‍ക്കള, കെ.എം. ശംസുദ്ധീന്‍ ഹാജി, എം. അബ്ബാസ്, കെ. അബ്ദുല്ല കുഞ്ഞി, എ.ബി. ശാഫി, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, മാഹിന്‍ കേളോട്ട്, ലത്തീഫ് നീലഗിരി, അബ്ദുല്‍ റസാഖ് തായലക്കണ്ടി, അബ്ബാസ് ഒണന്ത, എം.എസ് ഷുക്കൂര്‍, ഷരീഫ് കൊടവഞ്ചി പ്രസംഗിച്ചു.
Post a Comment
0 Comments