Type Here to Get Search Results !

Bottom Ad

കുമ്പള നായ്കാപ്പില്‍ ജോലി കഴിഞ്ഞു വരികയായിരുന്ന യുവാവ് കുത്തേറ്റ് മരിച്ചു


കാസര്‍കോട് (www.evisionnews.co): കുമ്പള നായ്കാപ്പില്‍ ജോലി കഴിഞ്ഞു വരികയായിരുന്ന യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് (32) ആണ് മരിച്ചത്. നായ്കാപ്പില്‍ അരി മില്ലില്‍ ജോലി ചെയ്യുന്ന ഹരീഷിന് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റത്. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കുള്ള വഴിയില്‍ 100 മീറ്റര്‍ അകലെ വച്ചാണ് സംഭവം.

ദേഹമാസകലം മുറിവുകളോടെ വീണു കിടക്കുയായിരുന്ന ഹരീഷിനെ കണ്ട നാട്ടുകാരാണ് കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ഹരീഷ് പിന്നീട് മരണപ്പെട്ടു. തലയ്ക്ക് പിറകിലും നെറ്റിയിലും നെഞ്ചിലുമാണ് ഹരീഷിന് സാരമായ മുറിവുള്ളത്. 

വ്യക്തിപരമായ വിഷയങ്ങളായിരിക്കാം സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കുത്തിയതാരെന്ന് വ്യക്തമല്ല. 15 വര്‍ഷമായി അരിമില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. കേസില്‍ കുമ്പള സി.ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad