കാസര്‍കോട് (www.evisionnews.co): കുമ്പള നായിക്കാപ്പില്‍ ഓയില്‍ മില്‍ തൊഴിലാളി ഹരീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡ്രൈവര്‍ പൊലീസ് പിടിയില്‍. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബദിയടുക്ക സ്വദേശിയാണ് പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
നായിക്കാപ്പിലെ പ്രസാദ് ഓയില്‍ മില്‍ ജീവനക്കാരനും നായിക്കാപ്പിനു സമീപം സുന്നംഗുളിയിലെ മാധവന്‍ -സുശീല ദമ്പതികളുടെ മകനുമായ ഹരീഷന് (35) തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍പ്രവേശിപ്പിച്ച ഹരീഷ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഹരീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവറുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം കുമ്പള വനത്തില്‍ തൂങ്ങിമരിച്ചിരുന്നു. ഇയാള്‍ പിടിയിലാകുന്നതോടെ രണ്ടുസംഭവങ്ങളിലും വ്യക്തതവരുമെന്നാണ് പൊലീസ് പറയുന്നത്.
Post a Comment
0 Comments