Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസി സഹാറ-20 ജീവകാരുണ്യ പദ്ധതി: ധനസഹായങ്ങള്‍ ഇന്ന് വിതരണം ചെയ്യും


ദുബൈ (www.evisionnews.co): ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സഹാറ 2020 ജാവകാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു സഹായങ്ങള്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ വിതരണം ചെയ്യും. ജില്ലാ കമ്മിറ്റിയുടെ ഹിമായ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള 10 ലക്ഷം രൂപയുടെ സഹായങ്ങള്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അടുത്ത മാസം സെപ്തംബറില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

സഹാറ 2020യുടെ ഭാഗമായി നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടത്തിവരുന്നു. ഗള്‍ഫ് മേഖലയില്‍ കോവിഡ് 19 അതിരൂക്ഷമായ കാലത്ത് ദുബൈയിലും നാട്ടിലുമായി ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുണ്ട്. ജില്ലയിലുടനീളം സഹാറ പദ്ധതിക്ക് കീഴിലുള്ള ഒരുപാട് സഹായ പദ്ധതികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
2006ല്‍ ചട്ടഞ്ചാലില്‍ ഒരു അപകടത്തില്‍ പരിക്കേറ്റ് അരക്കുതാഴെ സ്വാധീനമില്ലാതായി കിടപ്പിലായ ബേഡകം പഞ്ചായത്തിലെ ഓട്ടോ ഡ്രൈവരുടെ കുടുംബത്തിന് സഹാറ ജീവ കാരുണ്യ 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇലക്ള്‍ട്രോണിക്‌സ് വീല്‍ ചെയര്‍ നല്‍കും. വാര്‍പ്പ് ജോലിക്കിടെ വീണ് കൈക്കാലുകള്‍ക്ക് പരിക്കേല്‍ക്കുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്ത് ഗുരുതരാവസ്ഥയില്‍ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുളിയാര്‍ പഞ്ചായത്തിലെ യുവാവിന്റെ ചികിത്സാ സഹായമായി അമ്പതിനായിരം രൂപ നല്‍കും.

ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പ്പറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീല്‍, മഹമൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, അഹമ്മദ് ഇബി, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, അബ്ബാസ് കെപി കളനാട്, അഷ്റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എംസി, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad