കേരളം (www.evisionnews.co): ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഭക്ഷണമെത്തിച്ച് മടങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കായംകുളം എംസിഎം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യന്‍ വീട്ടില്‍ സിയാദ് (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ കോവിഡ് സെന്ററില്‍ ഭക്ഷണം നല്‍കി മടങ്ങുന്നതിനിടെ ഫയര്‍ സ്റ്റേഷന് സമീപത്ത് നിന്നാണ് സിയാദിന് കുത്തേറ്റത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒരു യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments