മാഹിന്‍ കുന്നില്‍
മോളേ... ആ റേഷന്‍ കാര്‍ഡ് ഒന്നെടുത്തേ, ഉപ്പാന്റെ ആധാര്‍ കാര്‍ഡും എടുത്തോ. മാസ്‌ക്കും വേണം, അബ്ദു മകള്‍ ഫാത്തിമയെ വിളിച്ചു പറഞ്ഞു. മകള്‍ അതെല്ലാം എടുത്ത് ഉപ്പയെ ഏല്‍പ്പിച്ചു.
ഇതെല്ലാം എന്തിനാണെന്ന് ഉമ്മ ചോദിക്കുന്നു..?
അത് അക്ഷയാക്ക് പോകാനാണ്, ഇന്ന് മുതല്‍ വീണ്ടും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ സ്വീകരിക്കുകയാണല്ലോ...
മെമ്പര്‍ വിളിച്ചിന്, ഇതെല്ലാം കൊണ്ട് അക്ഷയയില്‍ പോകാന്‍. എത്രകാലമായി മോളേ നമ്മള്‍ ഈ വാടക വീട്ടില്‍ താമസിക്കുന്നെ,, വാടക കൊടുത്ത് കൊടുത്തു മടുത്തു. ഇപ്പോള്‍ 4 മാസത്തെ വാടക കൊടുക്കാനും ഉണ്ട്, കൊറോണക്കാലം ആയതിനാല്‍ ഹാജ്യാര്‍ച്ച വാടകന്റെ ഒന്നും മുണ്ടീറ്റ.... അയാള്‍ക്ക് ഞമ്മളെ ബേജാറെല്ലാം അറിയാം,, അതോണ്ടാ ഒന്നും മിണ്ടാത്തെ... ഞാന്‍ പോയി വരാം.. ഇതെങ്കിലും ശരിയായാല്‍ മതിയായിരുന്നു, ഇതില്‍ ഒരു വീട് കിട്ടിയാല്‍ നമുക്ക് ഒരു ' ലൈഫ് ' ആകും മോളെ.....
അബ്ദു രേഖകളൊക്കെയായി അക്ഷയിലേക്ക് പോയി.
അക്ഷയില്‍ എത്തിയപ്പോള്‍ ഇതേ കാര്യത്തിന് വന്ന 3 പേര്‍ കൂടി ഉണ്ട്.
അബ്ദുവിന്റെ ഊഴം എത്തി, അക്ഷയയിലെ പെണ്‍കുട്ടി എന്തിനാണെന്ന് ചോദിച്ചു,
പൊര്‍ക്ക് മോളെ... ഒരു പൊര്‍ക്ക് അപേക്ഷ കൊടുക്കണം. അതിന് വന്നത്....
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വേണം,
അബ്ദു അത് കൊടുക്കുന്നു.
ആദ്യം ഒരു ഇന്‍കം സര്‍ട്ടിഫിക്കറ്റ് എടുക്കണം, അതിന് അപേക്ഷ ഇവിടെ നിന്നും അയക്കണം.. വില്ലേജ് ഓഫീസറാണ് അത് പാസാക്കേണ്ടത്. നിങ്ങളുടെ വരുമാനം അന്വേഷിക്കാന്‍ വില്ലേജിന്ന് വിളിക്കും.. എന്നിട്ട് ഫോണിലേക്ക് അപ്രൂവ്ഡ് എന്ന് മെസേജും വരും, അത് വന്നിട്ട് നിങ്ങൊ വരണം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍.. പിന്നെ നിങ്ങള്‍ക്ക് സ്ഥലം ഉണ്ടോ?... ഇല്ല.... നിങ്ങളുടെ കുടുംബത്തിന്?.. ആര്‍ക്കും ഇല്ല...
അപ്പോള്‍ ഭൂമി ഇല്ലാ എന്ന് തെളിയിക്കാന്‍ നോ ലാന്‍ഡ് സര്‍ട്ടിഫിക്കറ്റും വെക്കണം, ഇതിനുള്ള അപേക്ഷ ഞാന്‍ ഇപ്പോള്‍ എഴുതിത്തരാം, അത് നിങ്ങൊന്നെ വില്ലേജില്‍ പോയി കൊടുക്കണം, വില്ലേജ് ഓഫീസര്‍ അന്വേഷിച്ചതിന് ശേഷം നിങ്ങള്‍ക്ക് സ്ഥലമില്ലെന്ന് മനസിലായാല്‍ നോ ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് തരും... അതുംകൊണ്ട് ഇവിടെ വരണം... അതെല്ലാം വെച്ചാണ് ലൈഫിന് അപേക്ഷ കൊടുക്കേണ്ടത്... പെണ്‍കുട്ടി പറഞ്ഞു.
അതിനിടയിലാണ് പഞ്ചായത്ത് മെമ്പര്‍ കുറെ കടലാസുകളുമായി അക്ഷയിലേക്ക് വന്നത്.. അബ്ദുനെ കണ്ടപ്പോള്‍ മെമ്പര്‍ ചോദിച്ചു... അപേക്ഷ കൊടുത്തോ... മുമ്പ് കൊടുത്തവര്‍ തന്നെ 232 അപേക്ഷകള്‍ നമ്മുടെ പഞ്ചായത്തില്‍ മാത്രം ലൈഫിന്റെ ഗുണഭോക്ത പട്ടികയിലുണ്ട്... അന്ന് ഫോമിലായിരുന്നു അപേക്ഷകള്‍ വാങ്ങിയത്.. ഭൂമി ഇല്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്നും പറഞ്ഞിരുന്നു.. എന്നാലും കൊടുക്ക്... നമുക്ക് നോക്കാം- മെമ്പര്‍ പറഞ്ഞു.
അബ്ദു പൈസയും നല്‍കി അക്ഷയില്‍ നിന്നും ഇറങ്ങി..
വില്ലേജിലേക്ക് നടന്നു.. കുറച്ചു നടന്നപ്പോള്‍ മുന്നില്‍ നാരായണേട്ടന്‍ വരുന്നു.. സ്ഥലത്തിന്റെ നികുതിയടക്കാന്‍ പോയതാണ്, കൃഷി ഓഫീസില്‍ വളത്തിന് അപേക്ഷ നല്‍കാനാണ്.. നാരായണന്‍ പറഞ്ഞു- അബ്ദു ഏട്ക്കാ? നാരായണന്‍ ചോദിച്ചു.. പൊര്‍ക്ക് അപേക്ഷ കൊടുക്കാന്‍.. അയിന് വില്ലേജ് ഓഫീസറുടെ ഒരു ഒപ്പു വേണം...
അബ്ദു നിന്റെ പൊര്‍ന്റെ ഇതുവരെ ശരിയായിട്ടില്ലേ?
ചെലോര്‍ത് ശെര്യാവും.. ചെലോര്‍ത് ശെര്യാവൂല...
എന്നും പറഞ്ഞു അബ്ദു നടന്നു നീങ്ങി..

Post a Comment
0 Comments