E-VISION WEB DESK
News Story
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ഇതുവരെ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത് 12 പേര്‍. ഇതില്‍ ആറുപേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഉപ്പള സ്വദേശി വിനോദ് കുമാറിന്റേതാണ് ജില്ലയിലെ ഒടുവിലത്തെ മരണം. തിങ്കളാഴ്ചയാണ് വിനോദ് കുമാറിന്റെ കോവിഡ് മരണം സ്ഥിരീകരിച്ചത്.
അതേസമയം ഇന്നലെ വരെ ജില്ലയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കോവിഡ് പോസിറ്റീവായി മരിച്ച അഞ്ചുപേരുടെ മരണം സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആര്‍ടി പിസിആര്‍ പരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്നാണ് വിവരം. എന്നാല്‍ കണക്കില്‍പെടാത്ത അഞ്ചുപേരും ജൂലൈ 26ന് ശേഷം മരിച്ചവരാണ്.
ജൂലൈ 18നാണ് ജില്ലയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉപ്പള ഹിദായത്ത് നഗറിലെ നഫീസ (74)യുടേതാണ് ജില്ലയിലെ ആദ്യ കോവിഡ് മരണം. 22ന് കാസര്‍കോട് നഗരസഭയിലെ പച്ചക്കാട് സ്വദേശിനി ഖൈറുന്നിസ (52)യും 23ന് രാവണേശ്വരം സ്വദേശി മാധവ (63)നും മരിച്ചു. മൂവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
24മുതല്‍ ഇങ്ങോട്ട് എല്ലാ ദിവസവും ജില്ലയില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25ന് കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ റഹ്്മാന്‍ (70), അടുക്കത്ത് ബയല്‍ താളിപ്പടുപ്പിലെ ശശിധരന്‍ (62), 27ന് പടന്ന സ്വദേശി എന്‍ബി അബ്ദുല്‍ റഊഫ് (62), 30ന് സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി കെപി അബ്ദുല്‍ റഹ്്മാന്‍ (69), 31ന് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിനി ഖദീജ (55), ആഗസ്ത് രണ്ടിന് ഉപ്പള ബാപ്പായ്ത്തൊട്ടി സ്വദേശി ഷഹര്‍ബാനു (73), ഉടുമ്പുന്തല സ്വദേശി ടി ഹസൈനാര്‍ (78) എന്നിവരാണ് കോവിഡ് ലക്ഷങ്ങളോടെ മരിച്ച മറ്റുള്ളവര്‍. ശശിധരന്‍, എന്‍ബി അബ്ദുല്‍ റഊഫ് എന്നിവരുടെ മരണത്തിന് ശേഷമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

Post a Comment
0 Comments