മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മകളുടെ കല്യാണ ദിനത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സ്‌നേഹ വിരുന്നൊരുക്കി ലീഗ് നേതാവ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറിയായ മുഹമ്മദ് കുന്നിലിന്റെ മകളായ ആയിഷത്ത് നസീറയും ബേഡഡുക്കയിലെ ബികെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ കബീറും തമ്മിലുള്ള വിവാഹമായിരുന്നു, ഇതിന്റെ സന്തോഷമാണ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പാവങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഭക്ഷണവും ആരോഗ്യകിറ്റും നല്‍കി മുഹമ്മദ് കുന്നില്‍ ആഘോഷിച്ചത്. രോഗികള്‍ക്ക് സൗജന്യമായി മരുന്നും നല്‍കി, ഹമീദ്്, പച്ചപ്പട പ്രവര്‍ത്തകരായ ജലാല്‍ വലിയവളപ്പ്, ആരിഫ് എടച്ചേരി നേതൃത്വം നല്‍കി.
Post a Comment
0 Comments