Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് രോഗബാധിതര്‍ 2347: സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 1626 പേര്‍ക്ക്

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സമ്പര്‍ക്ക പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഫെബ്രുവരി മൂന്നു മുതല്‍ ഇന്നലെ വരെയായി 1626പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ടത്തില്‍ മാത്രം 1556 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നലെ മാത്രം 139 സമ്പര്‍ക്ക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലുപേരുടെത് ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ആറുപേരും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേരും ഉള്‍പ്പടെ 152പേര്‍ക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവായത്. 61 പേര്‍ക്ക് കൂടി രോഗം ഭേദമായി ആസ്പത്രി വിട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2347 ആയി. മൂന്നാം ഘട്ടത്തില്‍ മാത്രം 2169 പേര്‍ രോഗബാധിതരായി. നിലവില്‍ 1018 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 1320 പേര്‍ക്ക് ഇതിനകം കോവിഡ് നെഗറ്റീവായി.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്:
കാസര്‍കോട് നഗരസഭ -28, പള്ളിക്കര -20, തൃക്കരിപ്പൂര്‍ -15, പടന്ന- 14, ചെങ്കള -12, ഉദുമ -11, കാഞ്ഞങ്ങാട് നഗരസഭ -ഒമ്പത്, മംഗല്‍പാടി -8 , കുമ്പള- ആറ്, വോര്‍ക്കാടി ,മധൂര്‍ മൂന്ന് വീതം നീലേശ്വരം നഗരസഭ ,മഞ്ചേശ്വരം ,ചെമ്മനാട് രണ്ട് വീതം പിലിക്കോട്, കള്ളാര്‍, മൊഗ്രാല്‍പുത്തൂര്‍, മീഞ്ച (ഒന്നുവീതം) എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള സമ്പര്‍ക്ക രോഗബാധിതരുടെ കണക്ക്.

വിദേശത്ത് നിന്നെത്തിയവര്‍:
ഖത്തറില്‍ നിന്നെത്തിയ 3 അജാനൂര്‍ പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു നീലേശ്വരം നഗരസഭാ സ്വദേശിക്കും യുഎഇയില്‍ നിന്നെത്തിയ ഒരു പുത്തിഗെ പഞ്ചായത്ത് സ്വദേശിക്കും ബ്രസീല്‍ നിന്നെത്തിയ 1 മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

അന്യസംസ്ഥാനത്ത് നിന്നെത്തിയയവര്‍:
പശ്ചിമബംഗാളില്‍ നിന്നെത്തിയ ഒരു കാസര്‍കോട് നഗരസഭാ സ്വദേശിക്കും യുപിയില്‍ നിന്നെത്തിയ രണ്ട് ചെങ്കള പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ജമ്മു-കശ്മീരില്‍ നിന്നെത്തിയ ഒരു നീലേശ്വരം നഗരസഭാസ്വദേശിക്കും ഒരു പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ആന്‍ഡമാനില്‍ നിന്നെത്തിയ മറ്റൊരു പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശിക്കൂടി രോഗബാധസ്ഥിരീകരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad