Type Here to Get Search Results !

Bottom Ad

മുന്‍ സിപിഎം കൗണ്‍സിലര്‍ക്ക് കോവിഡ്: കാഞ്ഞങ്ങാട് തീരദേശ മേഖലയില്‍ ആശങ്ക


കാസര്‍കോട്‌ (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തീരദേശ മേഖലയില്‍ ആശങ്ക പടര്‍ത്തി. പടന്നക്കാട് കരുവളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവ് മരണപെട്ടിരുന്നു. ഈ ചടങ്ങില്‍ മുന്‍ കൗണ്‍സിലര്‍ സജീവമായി പങ്കെടുത്തിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച് നൂറിലധികം പേര്‍ മരണ വീട്ടില്‍ സംബന്ധിച്ചതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. നഗരസഭ വൈസ് ചെയര്‍പേഴ്‌സനടക്കം മരണ വീട്ടില്‍ എത്തിയിരുന്നു. ഇതോടെ മരക്കാപ്പ് കടപ്പുറം ഉള്‍പ്പടെ തീരദേശ മേഖലയില്‍ സമ്പര്‍ക്ക ഭീതിയിലാണ്. പനിയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് സിപിഎം കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad