Type Here to Get Search Results !

Bottom Ad

മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടല്‍: ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍


കേരളം (www.evisionnews.co): ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്. പെട്ടിമുടി സെറ്റില്‍മെന്റിലെ ലായങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 20 കുടുംബങ്ങള്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. അഞ്ചു പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു പേരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചു. പെരിയവര പാലം തകര്‍ന്നിരിക്കുന്നതിനാല്‍ ആളുകളെ ചുമന്നാണ് പുറത്തേക്ക് എത്തിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad