കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരിയാല്‍ ബ്ലാര്‍ക്കോടില്‍ നിര്‍മാണം നടക്കുന്ന ഓവുചാലിന്റെ പണി തടസപ്പെടുത്താന്‍ ശ്രമിച്ച നാഷണല്‍ യൂത്ത് ലീഗ് നേതാവിനെതിരെ കേസ്. എരിയാലിലെ സമദിന്റെ പരാതിയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീറിനെതിരെയാണ് കേസ്. നിര്‍മാണം തടസപ്പെടുത്താനുള്ള ശ്രമം തടഞ്ഞ യുവാവിനെ മര്‍ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കരാറുകാരെ ഭീഷണിപ്പെടുത്തി നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തല്‍ ശീലമാക്കിയ ഇയാള്‍ കഴിഞ്ഞ ദിവസം ഓവുചാല്‍ പ്വൃത്തി നടന്നു കൊണ്ടിരിക്കെ കരാറുകാരനാണെന്ന് തെറ്റിദ്ധരിച്ച് സമീപവാസിയായ താജുദ്ധീനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. വീടിനടുത്ത് നടന്ന വാക്കേറ്റം തടയാന്‍ ചെന്ന സമദിനെ മര്‍ദ്ദിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
ഓവുചാലിന്റെ പണി ആരംഭിച്ചത് മുതല്‍ തന്നെ വര്‍ക്കിന്റെ കരാറുകാരനെ അന്വേഷിച്ച് വരികയും തന്നെ കാണേണ്ട പോലെ കണ്ടില്ലെങ്കില്‍ പണി തടസപ്പെടുത്തുമെന്ന് പറഞ്ഞ് പോവുകയും രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വരികയും താജുദ്ധീന്‍ കരാറുകരനാണെന്ന് തെറ്റിദ്ധരിച്ച് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ വിജിലന്‍സില്‍ പരാതിപ്പെടുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. കരാറുകാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുക വഴി പഞ്ചായത്തിലെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് തുരങ്കംവെക്കല്‍ ശീലമാകിയ നൗഷാദിന് കരാറുകാരനെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകള്‍ നിലവിലുണ്ട്.

Post a Comment
0 Comments