Type Here to Get Search Results !

Bottom Ad

കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷ: ബംഗളൂരുവിലേക്ക് ബസ് സൗകര്യമൊരുക്കി ജില്ലാ എംഎസ്എഫ്

 
കാസര്‍കോട് (www.evisionnews.co): കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സൗകര്യം ഒരുക്കി എംഎസ്എഫ് ജില്ലാ കമ്മിറ്റി. കോവിഡ് വ്യാപനവും യാത്രാബുദ്ധിമുട്ടും കാരണം ബംഗളൂരുവില്‍ പരീക്ഷാ കേന്ദ്രം ലഭിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ നേരത്തെ ആശങ്കയിലായിരുന്നു. തുടര്‍ന്ന് കാസര്‍കോട് നിന്നുമുള്ള പരീക്ഷാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം മംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ എംഎസ്എഫ് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പികെ കുഞ്ഞാലികുട്ടി എംപി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംസി ഖമറുദ്ദീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവരും വിഷയത്തില്‍ ഇടപെട്ടതോടെ കുറച്ചു പരീക്ഷാര്‍ത്ഥികള്‍ക്ക് മംഗളൂരു പരീക്ഷാ കേന്ദ്രമായി മാറ്റം ലഭിക്കുകയും ചെയ്യുകയായിരുന്നു. 

ബംഗളരുവില്‍ പരീക്ഷയെഴുതുന്ന പതിനെട്ട് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും ബെംഗളുരുവിലേക്ക് ബസ് സൗകര്യമൊരുക്കിയത്. അവര്‍ക്കുള്ള ഭക്ഷണവും റൂം സൗകര്യവും, സുരക്ഷാ കിറ്റുകളും ജില്ലാ കമ്മിറ്റി ഒരുക്കും. ബലിപെരുന്നാള്‍ ദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ യാത്രാവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സെക്രട്ടറിമാരായ സയ്യിദ് താഹ, അഷ്റഫ് ബോവിക്കാനം, മറ്റു മണ്ഡലം- പഞ്ചായത്ത് ഭാരവാഹികളായ ഷാനിഫ് നെല്ലിക്കട്ട, ജലീല്‍ അണങ്കൂര്‍, ജംഷീര്‍ മൊഗ്രാല്‍, അജ്മല്‍ മിര്‍ഷാന്‍, മുനവ്വര്‍ സാഹിദ് സംബന്ധിച്ചു. 
 
ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ബസ് അനുമതി നേടിക്കൊടുത്തത്. ബംഗളൂരുവില്‍ എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ സികെ നജാഫ്, റുവൈസ് ആരിക്കാടി എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുകയും വിവിധ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്തു. ബില്‍ഡ് അപ്പ് കാസര്‍കോടിന്റെ സഹകരണവും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad