Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ്: ബന്ധുക്കളുടെ പരാതി അന്വേഷിക്കുമെന്ന് ഡിഎംഒ

COVID patient's body handled without following safety protocol at ...

കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിടക്ക വിരിപ്പില്‍ പൊതിഞ്ഞ് സ്ട്രച്ചറില്‍ കിടത്തിയെന്ന് ബന്ധുക്കളുടെ പരാതി ഗൗരവകരമാണെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഡെപ്യൂട്ടി സുപ്രണ്ട് അടക്കമുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണത്തിന്റെ ഭാഗമായി ആസ്പത്രിയിലെത്തി അധികൃതരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച മഞ്ചേശ്വരം കുഞ്ചത്തൂരിലെ ഖദീജുമ്മ (55)യെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിടക്കവിരിയില്‍ പൊതിഞ്ഞ് സ്ട്രച്ചറില്‍ കിടത്തിയെന്നാണ് പരാതി. ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി വ്യക്തമായാല്‍ ആവശ്യമായ തുടര്‍നടപടികള്‍ കൈകൊള്ളുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

വ്യാഴാഴ്ച രാത്രി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഖദീജുമ്മ വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് സ്രവമെടുത്ത് ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ കോവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നിട്ടും ആസ്പത്രിയുടെ നാലാം നിലയില്‍ നിന്നിറക്കിയ മൃതദേഹം ആസ്പത്രിക്ക് പുറത്ത് സ്ട്രച്ചറില്‍ കൊണ്ടുവന്ന് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ കിടക്ക വിരിയില്‍ പൊതിഞ്ഞ് ഏറെ നേരം മൃതദേഹം ആസ്പത്രിക്ക് താഴെ കിടത്തിയെന്നാണ് വിവരം.

സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബന്ധുക്കളും ആരോഗ്യവകുപ്പിന് പരാതി നല്‍കിയതോടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ ആസ്പത്രി അധികൃതര്‍ നിഷേധിച്ചു. അതേസമയം ഡെപ്യൂട്ടി സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad