Type Here to Get Search Results !

Bottom Ad

കാസര്‍കോട് സമ്പര്‍ക്ക കേസുകള്‍ ആയിരം കടന്നു: ശനിയാഴ്ച പോസിറ്റീവായ 153ല്‍ 151ഉം സമ്പര്‍ക്കം

കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനം തുടങ്ങി അഞ്ചരമാസത്തിനിടയ്ക്ക് ഏറ്റവും കൂടി പ്രതിദിന പോസിറ്റീവ് കേസ്് റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്. നാലുദിവസം മുമ്പ് 107പേര്‍ക്ക് കോവിഡ് സ്ഥികീരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുവന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഉള്‍പ്പടെ 153പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടം അറിയില്ല. ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. അതേസമയം ജില്ലയില്‍ മരണം ഒമ്പതായി. 

രോഗവ്യാപനത്തിനൊപ്പം മരണസംഖ്യ ഉയരുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉള്‍പ്പടെ ക്രമാതീതമായി ഉയരുന്നതും ജില്ലയെ ഭീതിയിലാഴ്ത്തുന്നു. കോവിഡിന്റെ പിടിയിലമരുന്നു എന്നതിന്റെ സൂചനയാണ് അടുത്ത അഞ്ചു ദിവസങ്ങളിലെ ഏറ്റവും കൂടിയ രോഗ വ്യപനതോത്. ശനിയാഴ്ച മാത്രം രോഗികളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണം ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര ഉയര്‍ന്ന രീതിയിലാണെന്നത് ആശങ്കാജനകമാണ്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 1797 ആയി. മൂന്നാംഘട്ടത്തില്‍ മാത്രം 1618 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 752 രോഗികളാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 

ഇന്നലെ പോസിറ്റീവായവരില്‍ 11 മാസം പ്രായമുള്ള കുഞ്ഞടക്കം 28 കുട്ടികളും ആറ് അറുപത് വയസിന് മുകളിലുള്ളവരും ഉള്‍പ്പെടുന്നു. സ്ഥാപനങ്ങളില്‍ 951 വീടുകളില്‍ 2662 പേരുമുള്‍പ്പെടെ 3613 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 261 പേരെ കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad