Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് തൃക്കരിപ്പൂർ സ്വദേശി, മരണസംഖ്യ പത്തായി

കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് കാസർകോട് ജില്ലയിൽ ഒരാള്‍ കൂടി മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അസിനാര്‍ ഹാജി (78) ആണ് മരിച്ചത്. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടരയോടെയാണ് മരണം. ഏറെ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലേഷ്യയിലെ മുന്‍ കാല വ്യാപാരിയായിരുന്നു അസിനാര്‍ ഹാജി. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഉടുമ്പുന്തല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി കെ.പി അബ്ദുള്‍ റഹ്മാനും കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കേയാണ് മരണം. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന വിവാഹചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു.


ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് മരണസംഖ്യ പത്തായി. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഇന്നലെ മാത്രം നടത്തിയ പ്രാഥമിക പരിശോധനയില്‍ 72 പേരില്‍ 11 പേര്‍ പോസിറ്റീവായി. 94 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. ഭാര്യ: പി.പി ബീഫാത്തിമ. മക്കള്‍: സുനീറ, സമീറ നസീമ, പരേതനായ ജാഫര്‍. മരുമക്കള്‍: ആയിഷ, ടി ഇസ്മായില്‍, എം.ടി മുഹമ്മദ്.

Post a Comment

0 Comments

Top Post Ad

Below Post Ad