കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അനുവദിക്കപ്പെട്ട പാസ്പോര്‍ട്ട് സേവാ കേന്ദ്രം ലോക്ഡൗണിനു ശേഷം ഇതുവരെ തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ ജില്ലാ മുസ്ലിം ലീഗ് പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ പ്രവാസികളുടെ നീണ്ടകാലത്തെ നിരന്തരമായ ആവശ്യപ്രകാരമാണ് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചത്. ജില്ലാ പോസ്റ്റ് ഓഫീസില്‍ താത്കാലികമായി അനുവദിക്കപ്പെട്ട പാസ്‌പോര്‍ട്ട് സേവകേന്ദ്രത്തില്‍ നിരവധി അപേക്ഷകളാണ് ദിനേന വന്നു കൊണ്ടിരുന്നത്.
ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ച പാസ്‌പോര്‍ട്ട് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പുനരാംരംഭിച്ചിട്ടില്ല. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇതുവരെ തുറക്കപ്പെടാത്തതിനാല്‍ കോവിഡ് മറയാക്കി സേവാ കേന്ദ്രം എന്നന്നേക്കുമായി അടച്ചുപൂട്ടുമോ എന്ന ആശങ്കയില്‍ ജനരോഷം ഉയരുകയാണ്. പല രാജ്യങ്ങളും വിസിറ്റിംഗ് വിസക്കാര്‍ക്ക് അടക്കം വിസ നടപടികള്‍ ആരംഭിക്കുമ്പോള്‍ വിദേശത്ത് ജോലി അന്വേഷിക്കുന്ന യുവാക്കളടക്കം കാസര്‍കോട് സേവാ കേന്ദ്രം തുറന്നുകിട്ടാന്‍ കാത്തിരിക്കുകയാണ്.
കാസര്‍കോടിന് പുറത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായ പയ്യന്നൂരും കോഴിക്കോട്ടും എത്തിപ്പെടാനുള്ള പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ നിരവധി ആളുകള്‍ ബദല്‍ സവിധാനമില്ലാതെ വലയുകയാണ്. പാസ്പോര്‍ട്ട് കാലാവധി അവസാനിക്കാരായ പ്രവാസികളുടെയും കോവിഡ് കാരണം നാട്ടില്‍ ഉള്‍കൊണ്ട് കൊണ്ട് ജില്ലയിലെ സേവാകേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും ആവശ്യപ്പെട്ടു.
Post a Comment
0 Comments