കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ സമഗ്ര വികസത്തിനായി വന്‍ പദ്ധതികള്‍ കൊണ്ടുവരുന്നതിനും സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനുമായി കാസര്‍കോട് വികസന ഫോറം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ടെക്സ്റ്റല്‍സ് ഫാക്ടറി ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിനും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാനും തിരുമാനിച്ചു.
ഭാരവാഹികള്‍: ഡോ എന്‍എ മുഹമ്മദ് (ബോര്‍ഡ് ചെയര്‍മാന്‍), ഡോ പിഎ ഇബ്രാഹിം ഹാജി (പ്രസിഡണ്ട്), എന്‍എ അബൂബക്കര്‍ (ജന സെക്രട്ടറി), കുദ്രോളി അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍), യുകെ യൂസുഫ് (ഓര്‍ഗനൈസിഗ് സെക്രട്ടറി), യഹ്യ തളങ്കര, അബ്ദുല്‍ ലത്തീഫ് ഉപ്പള, ഡോ എംപി ഷാഫി ഹാജി, ഉസ്മാൻ ഹാജി തെരുവത്ത് (വൈസ്
പ്രസിഡണ്ട്), ഡോ അബൂബക്കര്‍ കുറ്റിക്കോല്‍, കെപി ഖാലിദ്, റഫീഖ് കേളോട്ട് (സെക്രട്ടറി).
Post a Comment
0 Comments