കേരള (www.evisionnews.co): കേരള ഷോപ്‌സ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2020 -21 അധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് 1 മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ ) ഏതെങ്കിലും കോഴ്‌സുകളിൽ ചേർന്ന മേൽ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്കു ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകാവുന്നതാണ്.
അപേക്ഷ ഫോറവും വിശദ വിവരങ്ങളും peedika.kerala.gov.in എന്ന വെബ്സൈറ്റ് ലും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, അസി. ലേബർ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം 30.9.2020 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ KS&CEWWFB സാന്റൽ സിറ്റി ബിൽഡിങ്, വിദ്യാനഗർ, കാസറഗോഡ് എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. 04994 255110, 9747 931 567, 960 505 6348
Post a Comment
0 Comments