കാസര്‍കോട് (www.evisionnews.co): മാസങ്ങള്‍ക്ക് ശേഷം മണ്ണിട്ട് മൂഡിയ ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ കൊട്ട്യാടി കര്‍ണാടക അതിര്‍ത്തി തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യമായി അടച്ച അതിര്‍ത്തിയാണ് കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തത്. കര്‍ണാടക സംസ്ഥാനത്തില്‍ ലോക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊട്ട്യാടി അതിര്‍ത്തി റോഡ് അടച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളായ ദേലംപാടി, പരപ്പ, പള്ളങ്കോട് പ്രദേശവാസികള്‍ക്ക് കാസര്‍കോട്ടേക്കും മറ്റും എത്താനാവാതെ പ്രയാസത്തിലായിരുന്നു. ഈ പ്രദേശത്തുകാര്‍ക്ക് ഗാളിമുഖം, കൊട്ട്യാടി അതിര്‍ത്തി റോഡുകളിലൂടെയാണ് കേരളത്തിലേക്കും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ മണ്ണിട്ടടച്ചതോടെ വലിയ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ലോക് ഡൗണ്‍ പിന്‍വലിച്ചതോടെ അതാത് പ്രദേശത്തെ അതിര്‍ത്തികള്‍ തുറക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മടിക്കേരി റൂട്ടില്‍ മാര്‍ക്കൂട്ടത്ത് റോഡ് തുറന്നുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണുമാറ്റി കൊട്ട്യാടി അതിര്‍ത്തി തുറന്നത്.
Post a Comment
0 Comments