മംഗളൂരു: (www.evisionnews.co) ബൈന്തൂറില്‍ മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്ന് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. നാഗരാജ് ഖാര്‍വി, ലക്ഷ്മണ്‍ ഖാര്‍വി, ശേഖര്‍, മഞ്ചുനാഥ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം.
ബൈന്തൂര്‍ കോടേരിയില്‍ പാറയില്‍ ഇടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്ന് എല്ലാവരും തെറിച്ച് കടലില്‍ വീഴുകയായിരുന്നു. ബോട്ടില്‍ 11 പേരാണുണ്ടായിരുന്നത്. ശേഷിച്ചവരെ മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചു.
Post a Comment
0 Comments