കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ പിടിയിലായ ജില്ലയ്ക്ക് ഇന്ന ആശ്വാസദിനം. 48 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 203പേരാണ് രോഗമുക്തരായത്. ഇതോടെ ഇതുവരെ കോവിഡ് മുക്തരായവര്‍ 2118 ആയി. ആറുമാസത്തിനിടെ 3263പേര്‍ രോഗബാധിതരായി. 1519പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്കത്തിലൂടെ മാത്രം 2450പേര്‍ക്കാണ് രോഗംബാധിച്ചത്. 236ഉറവിടമില്ലാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. വീടുകളില്‍ 3741 പേരും സ്ഥാപനങ്ങളില്‍ 1327 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5068 പേരാണ്. പുതിയതായി 395 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 686 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 84പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കയ്യൂര്‍ ചീമേനി- 1
കുമ്പള-2, പനത്തടി- 2
കള്ളാര്‍-1, ചെങ്കള- 1
മധൂര്‍-1, പള്ളിക്കര- 8
കാസര്‍കോട് നഗരസഭ- 1
ചെമ്മനാട്-5, അജാനൂര്‍-1
കിനാനൂര്‍ കരിന്തളം- 1
കാഞ്ഞങ്ങാട്- 12
മടിക്കൈ-1, എന്‍മകജെ-1
ചെറുവത്തൂര്‍-1, മംഗല്‍പാടി-2
തൃക്കരിപ്പൂര്‍-2, പൈവളിഗെ-1
കയ്യൂര്‍ ചീമേനി- 1
കുമ്പള-2, പനത്തടി- 2
കള്ളാര്‍-1, ചെങ്കള- 1
മധൂര്‍-1, പള്ളിക്കര- 8
കാസര്‍കോട് നഗരസഭ- 1
ചെമ്മനാട്-5, അജാനൂര്‍-1
കിനാനൂര്‍ കരിന്തളം- 1
കാഞ്ഞങ്ങാട്- 12
മടിക്കൈ-1, എന്‍മകജെ-1
ചെറുവത്തൂര്‍-1, മംഗല്‍പാടി-2
തൃക്കരിപ്പൂര്‍-2, പൈവളിഗെ-1
Post a Comment
0 Comments