കാസര്‍കോട് (www.evisionnews.co): പരപയിലെ രവി വധക്കേസില്‍ സുഹൃത്ത് കാരാട്ട് കൂളിപാറയിലെ കണ്ണന്‍ (53) അറസ്റ്റിലായി. വെള്ളരിക്കുണ്ട് സിഐ പ്രേംസദനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രവിയും കുഞ്ഞിക്കണ്ണനും പരസ്പരം ഏറ്റുമുട്ടിയതിനാല്‍ കുത്തേറ്റ് കുഞ്ഞിക്കണ്ണന്‍ ശനിയാഴ്ച വരെ ചികിത്സയിലായിരുന്നു. ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ കുഞ്ഞിക്കണ്ണനെ വെള്ളരിക്കുണ്ട് പൊലിസ് ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് വെള്ളരിക്കുണ്ട് പൊലിസ് പറയുന്നതിങ്ങനെ: ഓഗസ്റ്റ് ഒമ്പതിന് കണ്ണനും രവിയും കൂടി രാവിലെ മുതല്‍ രവിയുടെ വീട്ടില്‍ വെച്ച് മദ്യപിച്ചു. തുടര്‍ന്ന് രാത്രി കണ്ണന്റെ ക്വാര്‍ട്ടേഴ് സിലുമെത്തിയും മദ്യപാനം തുടര്‍ന്നു. ഇതിനിടയില്‍ ഇരുവരും കലഹിച്ചു. അതിനിടയില്‍ രവി ആദ്യം കുഞ്ഞിക്കണ്ണനെ കത്തിയെടുത്ത് കുത്തി. അതേ, കത്തികൊണ്ട് രവിയെ കുഞ്ഞിക്കണ്ണനും കുത്തുകയായിരുന്നു. ഇതില്‍ രവി മരണ പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments