ഉപ്പള (www.evisionnews.co): പൈവളിഗെയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടല്‍ മേര്‍ക്കളയിലെ മുഹമ്മദ്- കുഞ്ഞലീമ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളികെ കളായി പാലത്തിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ രണ്ടുപേരെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കര്‍ വൈകിട്ടോടെയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധു ഹേരൂര്‍ ബിസി റോഡിലെ മുഹമ്മദ് ഹനീഫ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments