കാസര്‍കോട് (www.evisionnews.co): സ്വാതന്ത്ര്യ ദിനത്തില്‍ കോവിഡ് വിരുദ്ധ പോരാളികള്‍ക്ക് ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച്് മുഹമ്മദ് കുഞ്ഞി ചായിന്റടി കോവിഡ് വിരുദ്ധ പോരാളികളെ ആദരിച്ചു. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ക്വാറന്റീന്‍ സൗകര്യം ഒരുക്കി നല്‍കുന്നതിന് കെട്ടിടം വിട്ടുനല്‍കിയവര്‍, കമ്മ്യുണിറ്റി കിച്ചണ്‍ വോളന്റിയര്‍മാര്‍, പഞ്ചായത്തിലെ അണുനശീകരണത്തിനു നേതൃത്വം നല്‍കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വോളന്റിയര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് സ്വാതന്ത്ര്യദിനത്തില്‍ സാക്ഷ്യപത്രവും ഉപഹാരവും നല്‍കിയത്.
പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് മൂന്നു ഷെഡ്യൂളുകളിലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമിന്റെ അധ്യക്ഷതയില്‍ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഒരുഘട്ടത്തില്‍ ഭീതിതമായ കണക്കിലേക്ക് പോയ പഞ്ചായത്തിലെ കോവിഡ് വ്യാപനം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ കഠിനാധ്വാനം വലുതാണെന്ന് ഷാഹിന സലീം അഭിപ്രായപ്പെട്ടു. ചെങ്കള പഞ്ചായത്തില്‍ കോവിഡ് നിര്‍മാര്‍ജനം ചെയ്യുന്നതിന് ഭരണസമിതിയുടെ നേതൃത്വത്തില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.
കോവിഡിനെതിരെ സര്‍വസജ്ജമായി പോരാടുന്നവര്‍ക്കുള്ള സാക്ഷ്യപത്രം എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയും ഇവര്‍ക്കുള്ള ഉപഹാരം ഷാഹിന സലീമും നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അഹമ്മദ് ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എന്‍എ താഹിര്‍, സലാം പാണലം, മഹ്മൂദ് തൈവളപ്പ്, എംസിഎ ഫൈസല്‍, സുഫൈജ മുനീര്‍, ജയശ്രീ, ഓമന, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മക്കാര്‍ മാസ്റ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍ സംബന്ധിച്ചു.
Post a Comment
0 Comments