ദേശീയം (www.evisionnews.co): കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു അദ്ദേഹം.
Post a Comment
0 Comments