കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ചൊവ്വാഴ്ച 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്ന 266 പേര്‍ ഇന്ന് രോഗവിമുക്തരായി. രോഗവിമുക്തരുടെ എണ്ണം 200 ന് മുകളില്‍ കടക്കുന്നത് ഇതാദ്യമായാണ്. കുമ്പളയിലെ പഞ്ചായത്തില്‍ നിന്നാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ രോഗവിമുക്തരായത് (33 പേര്‍). ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ഓഗസ്റ്റ് ഏഴിനായിരുന്നു (123 പേര്‍).
വീടുകളില്‍ 3486 പേരും സ്ഥാപനങ്ങളില്‍ 1358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4844 പേരാണ്. പുതിയതായി 493 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 794 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 575 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 350 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 48 പേരെ ഡിസ്ചാര്‍ജ് ചെയ്തു
Post a Comment
0 Comments