മഞ്ചേശ്വരം (www.evisionnews.co): കഞ്ചാവ് ലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് 62കാരനായ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ ഉപ്പള ബേക്കൂറിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാംഭട്ട് (62) ആണ് മരിച്ചത്.
വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. വെപ്രാളത്തില്‍ അമിത വേഗതയിലോടിച്ചു പോകുന്നതിനിടെ കാര്‍ റാം ഭട്ടിന്റെ സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇതിനിടെ പോലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു.
Post a Comment
0 Comments