Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കോവിഡ്: 1061 സമ്പര്‍ക്കം, കാസര്‍കോട് 168പേര്‍ക്ക് കൂടി രോഗം

കാസര്‍കോട്: ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3185 പേരും സ്ഥാപനങ്ങളില്‍ 1313 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്. പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad