കാസര്‍കോട് (www.evisionnews.co): സാരി കെട്ടിയുണ്ടാക്കിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ബദിയടുക്ക ബെളിഞ്ചയിലെ മുഹമ്മദ് നാസറിന്റെയും ഫൗസിയയുടെയും മകള്‍ ഫാത്തിമ നൗഫിയ (10) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കഴുത്തില്‍കുരുങ്ങുകയായിരുന്നു. ഈസമയം മാതാവ് അടുക്കളയില്‍ ജോലിയിലും പിതാവ് പള്ളിയില്‍ പോയിരിക്കുകയുമായിരുന്നു. ശബ്ദംകേട്ട് മാതാവ് ഓടിയെത്തി കഴുത്തില്‍ നിന്നും സാരി മാറ്റി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ് മുഫീദ്, ഫാത്തിമ നഫ്സിയ, ഫാത്തിമ മുഫീദ, ഫാത്തിമ നഫ്ല.

Post a Comment
0 Comments