കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗം കീഴൂര്‍ തീരദേശ മേഖലകളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല വീടുകളും പട്ടിണിയുടെ വക്കിലാണെന്നും ആയതനാല്‍ സ്ഥലം എംഎല്‍എ അടിയന്തരമായി ഇടപെടണമെന്നും യൂത്ത് ലീഗ് കീഴൂര്‍ ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.
കീഴൂരില്‍ മത്സ്യബന്ധനമടക്കം സാധ്യമാവാത്ത അവസ്ഥയാണ്. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അധികവീടും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇത്തരം ദയനീയ അവസ്ഥ ഉണ്ടായിട്ടും സ്ഥലം എം എല്‍ പ്രദേശത്ത് തിരിഞ്ഞ് നോക്കാത്ത സാഹജര്യമാണ് നിലവിലെന്നും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫൈസല്‍ കെ. സെഡ് അധ്യക്ഷത വഹിച്ചു. ലാലു കീഴൂര്‍, റാഷിദ് കീഴൂര്‍, അഷ്റഫ് സിഎം, ആഷിഖ് കീഴൂര്‍, യൂസഫ് മാങ്ങാട്, ഷാഫി ഇബ്രാഹിം സംസാരിച്ചു. സെക്രട്ടറി സാജിദ് കീഴൂര്‍ സ്വാഗതവും അച്ചു കീഴൂര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments