Type Here to Get Search Results !

Bottom Ad

മൈ നോട്ട് ആപ്പ് നിര്‍മിച്ച് താരമായ മുഹമ്മദ് ജാസിബിന് മൊഗ്രാല്‍ പുത്തൂര്‍ ദുബൈ കെഎംസിസിയുടെ അനുമോദനം


ദുബൈ (www.evisionnews.co): മൈ നോട്ട് മൊബൈല്‍ ആപ്പ് നിര്‍മിച്ച ഏഴാം ക്ലാസ് ദുബൈ നിംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മൊഗ്രാല്‍ പുത്തൂരിലെ ജാസിബിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ദുബൈ കെഎംസിസിയുടെ അനുമോദനം. എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഒരു നോട്ട്‌സ് ആപ്പ് ആണ് ജാസിബ് രൂപപ്പെടുത്തിയത്. ചെറുപ്പത്തില്‍ തന്നെ ഇലക്ട്രോണിക്‌സ് ഡിവൈസുകളോട് അമിത താല്പര്യം കാണിച്ചിരുന്ന ഈ കൊച്ചുമിടുക്കന്‍ ഓള്‍ ഇന്‍ ഒണ്‍ ആപ്പ് എന്ന ആശയത്തില്‍ നിന്നാണ് ആപ്പ് രൂപപ്പെടുത്തിയത്.

പല നോട്‌സ് ആപ്പുകളും ലഭ്യമാണെങ്കിലും ഇത്രയും ഫീച്ചേഴ്‌സ് ഒറ്റ ആപ്പില്‍ തികച്ചും സൗജന്യമായി ലഭിക്കുന്നത് ആദ്യമാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭാക്താക്കള്‍ക്കാണ് ഈ ആപ്പ് ലഭ്യമാകുന്നത്. താമസിയാതെ ഐഒഎസിലും ലഭ്യമാക്കുമെന്ന് ജാസിബ് പറഞ്ഞു. സിദ്ദീഖ് ചൗക്കി, ഉപ്പി കല്ലങ്കൈ, ഖലീല്‍ ചൗക്കി, ഹാരിസ് പീബിസ്, ഷെക്കീല്‍ എരിയാല്‍, ജലാല്‍ കുന്നില്‍, നിസാം ചൗക്കി, സാബിത്ത് ചൗക്കി, ബാസിത്ത് ചൗക്കി, റഹിം, ഷാഫി കമ്പാര്‍ സംബന്ധിച്ചു

മൈ നോട്ട്‌സ് ആപ്പിന്റെ പ്രത്യേകതകള്‍:

'My personal Documents'
നമ്മുടെ പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, വിസ, ബാങ്ക് കാര്‍ഡ്സ് മുതലായ എല്ലാ വ്യക്തിഗത ഡോക്യൂമെന്റുകളും അവയുടെ ഫോട്ടോ പകര്‍പ്പ് അടക്കം സേവ് ചെയ്തു വെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്തു എക്‌സ്പയറി നോട്ടിഫിക്കേഷന്‍ ലഭിക്കാനും ഈ ഫോള്‍ഡറില്‍ സാധിക്കും. പാറ്റേണ്‍ പ്രൊട്ടക്ടഡ് ആയതു കൊണ്ട് ഈ ഫോള്‍ഡര്‍ തികച്ചും സുരക്ഷിതമാണ്.

'My Monthly bills'
നമ്മുടെ ഇലെക്ട്രിസിറ്റി, ടെലെഫോണ്‍, വാട്ടര്‍ കണക്ഷന്‍, ബാങ്ക് ലോണ്‍ മുതലായവ പലപ്പോഴും കൃത്യമായ തിയതി ഓര്‍മിച്ചു വെക്കാത്തത് കാരണം ഫൈന്‍ ഒടുക്കേണ്ടിവരുന്നതും ഡിസ്‌കണക്ഷന്‍ നടപടികള്‍ നേരിടേണ്ടി വരുന്നതും ഒഴിവാക്കാന്‍ ഏറ്റവും അടുത്ത ഡ്യൂഡേറ്റിനു ഒരു പ്രാവശ്യം റിമൈന്‍ഡര്‍ സെറ്റ് ചെയ്തു വച്ചാല്‍ എല്ലാ മാസവും അതെ തിയതിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംവിധാനം ഈ ഫോള്‍ഡറിന്റെ പ്രത്യേകതയാണ്.

'My Navigations'
നമുക്കാവശ്യമുള്ള നാവിഗേഷന്‍ ലിങ്കുകള്‍ (വാട്‌സാപ്പ്, ഇമെയില്‍ വഴിയോ ഗൂഗിള്‍ സെര്‍ച്ച് മുഖേനയോ ലഭിക്കുന്നവ) കോപ്പി പേസ്റ്റ് ചെയ്തു ആളിന്റെയോ സ്ഥലത്തിന്റെയോ പേര് സഹിതം ഈ ഫോള്‍ഡറില്‍ വെക്കുകയാണെങ്കില്‍ ലിങ്കിലേക്കു ഒരു ടച്ച് ചെയ്യുമ്പോള്‍ തന്നെ ഗൂഗിള്‍ മാപ്സ് ഓപ്പണ്‍ ആയി പ്രസ്തുത ലൊക്കേഷനിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു.

'My Weblinks'
നമുക്കാവശ്യമുള്ള വെബ്‌സൈറ്റുകളും യൂട്യൂബ് ലിങ്കുകളും മറ്റു വെബ് ലിങ്കുകളും പേരോ ഹിന്റോ സഹിതം ഈ ഫോള്‍ഡറില്‍ സേവ് ചെയ്തു വെക്കാവുന്നതാണ്. ലിങ്ക് ടച്ച് ചെയ്യുമ്പോള്‍ തന്നെ പ്രസ്തുത സൈറ്റിലേക്ക് നേരിട്ട് എത്താനുള്ള സംവിധാനമാണ് ഇതിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad