Type Here to Get Search Results !

Bottom Ad

കര്‍ണാടകം അതിര്‍ത്തി തുറന്നപ്പോള്‍ ബാരിക്കേഡ് കെട്ടി കേരളത്തിന്റെ ക്രൂരത: യുഡിഎഫ് പ്രക്ഷോപത്തിലേക്ക്


ബദിയടുക്ക (www.evisionnews.co): കര്‍ണ്ണാടക- കേരള അതിര്‍ത്തിയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ വേണ്ടി മലയോര മേഖല യു ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. കര്‍ണ്ണാടക അതിര്‍ത്തി തുറന്നപ്പോള്‍ കേരള സര്‍ക്കാറും ജില്ലാ ഭരണ കുടവും കാണിക്കുന്ന ക്രൂരമായ നിസംഗതയില്‍ ജോലിക്കും വ്യാപാര ആവശ്യത്തിനും ചികിത്സക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.

സാറട്ക്ക, സ്വര്‍ഗ്ഗ, പിലിക്കുടല്‍, കായാര്‍ പദവ്, കൊറ്റിയാടി എന്നിവിടങ്ങളില്‍ അതിര്‍ത്തികള്‍ അടിയന്തിരമായി തുറന്ന് കൊടുക്കണമെന്ന് അവശ്യപ്പെട്ട് ബദിയടുക്ക, മുള്ളേരിയ, കിന്നിംങ്കാര്‍, മാര്‍പ്പനടുക്ക, പെര്‍ള, ദേലംപാടി എന്നീ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച രാവിലെ ധര്‍ണ നടത്തും. യോഗത്തില്‍ ചന്ദ്രശേഖര റാവു കല്ലഗ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, സോമ ശേഖര്‍, പിജി ചന്ദ്രഹാസ റൈ, നാരായണ നീര്‍ച്ചാല്‍, ബദ്രുദ്ധീന്‍ താസിം, വാരിജാക്ഷന്‍, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, നിരഞ്ചന്‍ മാസ്റ്റര്‍, അലി തുപ്പക്കല്‍, സി ഇഖ്ബാല്‍ മുള്ളേരിയ, പികെ ഷെട്ടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad