കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച തീരദേശത്തേക്കുള്ള നെല്ലിക്കുന്ന് പാലം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികളുടെ പ്രതിഷേധം. മത്സ്യത്തൊഴലാളികള്‍ അടക്കമുള്ള ആയിരത്തോളം ആളുകളാണ് പാലത്തിന് സമീപം ഇന്ന് ഉച്ചയോടെ ഉപരോധവുമായി തടിച്ചുകൂടിയത്.
രണ്ടാഴ്ചയിലധികമായി പാലം പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിട്ടിട്ട്. ഇതോടെ തീരദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. അവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തുപോകാന്‍ പൊലീസ് തയാറാവുന്നില്ല. തൊഴില്‍ മുടങ്ങിയതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പട്ടണിയിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എ നെല്ലിക്കുന്ന് ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ച് പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണ്.
Post a Comment
0 Comments