കായികം (www.evisionnews.co): ധോണിയുടെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലുള്ള കാരണമെന്താണെന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ധോണിക്കാലം അവസാനിച്ചിട്ടില്ല എന്ന വിലയിരുത്തല്‍ നിലനില്‍ക്കവേയാണ് ധോണിയുടെ പടയിറക്കം. ധോണിയുടെ വേഗത്തിലുള്ള വിരമിക്കലിന് പിന്നിലെ കാരണത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഈ വര്‍ഷം നടക്കേണ്ടിയിരുന്നു ടി20 ലോകകപ്പ് മാറ്റിവെച്ചത് ധോണിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാമെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
'മാര്‍ച്ച് മുതല്‍ മേയ് വരെ നടക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ സ്വന്തം പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ധോണി. മാത്രമല്ല ഐ.പി.എല്ലിനു ശേഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലെ ടി20 ലോകകപ്പിനു വേണ്ടിയും അദ്ദേഹം കാത്തിരുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്.'
'ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി20 ലോകകപ്പിലും തനിക്കു അവസരം ലഭിക്കുമെന്ന് ധോണി പ്രതീക്ഷിച്ചിട്ടുണ്ടാവാം. ലോക കപ്പില്‍ മികച്ച പ്രകടനം നടത്തുകയും ഇന്ത്യയെ ചാംമ്പ്യന്‍മാരാക്കി മികച്ച രീതിയില്‍ വിരമിക്കാനും ധോണി ആഗ്രഹിച്ചിട്ടുണ്ടാവാം. ടി20 ലോക കപ്പ് മാറ്റി വയ്ക്കുന്നതായി ഐ.സി.സി പ്രഖ്യാപിച്ചതോടെ ഇനിയും തുടരേണ്ടതില്ലെന്ന് ധോണിയ്ക്ക് തോന്നിയിട്ടുണ്ടാകാം.' ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യത്തിലാണ് ഐ.സി.സി പ്രധാന ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചത്.
Post a Comment
0 Comments