മോസ്‌കോ (www.evisionnews.co): ലോകത്തിനാകെ പ്രതീക്ഷ നല്‍കി റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കി. പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തന്റെ മകള്‍ക്ക് ആദ്യ ഡോസ് നല്‍കിയെന്ന് പുടിന്‍ പറഞ്ഞു. മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.
ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം. 140ഓളം വാക്‌സിന്‍ പരീക്ഷണങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ ലോകത്താകമാനം നടക്കുന്നത്.
Post a Comment
0 Comments