ഉദുമ (www.evsionnews.co): പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്കയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അഷറഫ് ബോവിക്കാനം പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
നാടിന്റെ വികസനതില്‍ നിര്‍ണായക സ്വാധീനം നടത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികളാണ് നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് അനു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫായിസ് മുക്കുന്നോത്ത്, ഹര്‍ഷാദ് എയ്യള, മുനവ്വര്‍ പാറപ്പള്ളി, ഫയാസ് പള്ളിപ്പുറം, മുശ്മിര്‍ ചെമ്പിരിക്ക തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മദ് മാസ്തികുണ്ട സ്വാഗതവും നാസര്‍ അബ്ദുള്ള നന്ദിയും പറഞ്ഞു
Post a Comment
0 Comments