ഉദുമ: (www.evisionnews.co): പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ജോലി നിഷേധിച്ചതില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്ഹത്യയുടെ ഉത്താവാധി സര്‍ക്കാറിനാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം കമ്മിറ്റി ഉദുമയില്‍ എല്‍ ഡി എഫ് സര്‍ക്കാറിനെ തൂക്കിലേറ്റി.
മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്മാന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര ഉദ്ഘാടനം ചെയതു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടികെ ഹസീബ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷാനവാസ് എംബി സ്വാഗതം പറഞ്ഞു. എംഎച്ച് മുഹമ്മദ് കുഞ്ഞി, ഖാദര്‍ ആലൂര്‍, ഹാരിസ് അങ്കക്കളരി, മൊയ്തു തൈര, ആഷിഖ് റഹ്മാന്‍, സിറാജ് മഠത്തില്‍, ഫായിസ് മുക്കുന്നോത്ത്, റഫീഖ് കോട്ടിക്കുളം, റഹീം എകെ, ഹംസ ദേളി സംബന്ധിച്ചു.
കാസര്‍കോട്: കാസര്‍കോട് നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ ഇടത് സര്‍ക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് ഒപ്പുമരചുവട്ടില്‍ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. സിദ്ധീക്ക് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നാസര്‍ ചായിന്റെടി, എംഎ നജീബ്, സഹീര്‍ ആസിഫ്, നൗഫല്‍ തായല്‍, കലീല്‍ സിലോണ്‍, ഫാറൂഖ് കുമ്പഡാജെ, ജലീല്‍ തുരുത്തി, എം.എ കലീല്‍, നവാസ് എരിയാല്‍, കലന്ദര്‍ ഷാഫി, അസ്ഫാഖ് തുരുത്തി, ശിഹാബ് പാറക്കെട്ട്, ഷാനു അണങ്കൂര്‍, താജു ബെല്‍ക്കാഡ്, ഹബീബ് ടികെ, മുജീബ് തയലങ്ങാടി, അസ്ലം അടുക്കത്ത് ബയല്‍, സംബന്ധിച്ചു.
Post a Comment
0 Comments